ഒഡിഷയില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി ആറു പേര്‍ക്ക് ദാരുണാന്ത്യം

ഒഡിഷയിലെ സുന്ദര്‍ഗഡില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി വാനിലുണ്ടായിരുന്ന ആറു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഹെമിഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗൈയ്കാനപള്ളി പ്രദേശത്താണ് അപകടമുണ്ടായത്. ആളുകളുമായി വന്ന വാന്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ALSO READ: ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി

പ്രദേശത്തെ പുകമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കീര്‍ത്തന ആലാപന സംഘത്തിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ALSO READ: ഡോ. വി ശിവദാസന്‍ എംപിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

ദീപാവലിക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ചക്പ്ലായി ഗ്രാമത്തില്‍ പോയി മടങ്ങവേയാണ് വാന്‍ അപകടത്തില്‍പ്പെട്ടത്. കണ്ടഗോഡ, സമര്‍പിണ്ട ഗ്രാമത്തിലുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News