അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

vanchippattu

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വഞ്ചിപ്പാട്ടു മത്സരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ കിരാതം വഞ്ചിപ്പാട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിനു മുന്നിലാണ്് വഞ്ചിപ്പാട്ട് മത്സരം അരങ്ങേറിയത്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ വി എന്ന ഉണ്ണി സര്‍ ആണ് കുട്ടികളെ വഞ്ചിപ്പാട്ട് അഭ്യസിപ്പിച്ചത് . രണ്ട് വര്‍ഷം മുന്‍പാണ് കുട്ടികള്‍ക്ക് അദ്ദേഹം വഞ്ചിപ്പാട്ട് പഠിപ്പിച്ചു നല്‍കിയത്. വെള്ളാര്‍മല സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച നാല് കുട്ടികളാണ് വഞ്ചിപ്പാട്ട് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Also Read : നിയമസഭാ പുസ്തകോത്സവം സെമിനാര്‍; കേരളത്തിന് പുറത്ത് ഇത്തരം ഒരു ചര്‍ച്ച നടത്താന്‍ പറ്റില്ല, ഇതാണ് കേരളത്തിന്റെ വലിയ പ്രത്യേകത: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ശ്രീനന്ദന, ആര്‍ദ്ര, വിസ്മയ, അനാമിക, സല്‍ന, ലക്ഷ്മി, നസിയ, സന്ധ്രാ, വിഷ്ണുമായ, അര്‍ച്ചന തുടങ്ങിയവരായിരുന്നു ടീം അംഗങ്ങള്‍. സ്മിത ഇ എസ്, ശ്യാംജിത്ത് എന്നീ അധ്യാപകരാണ് കുട്ടികള്‍ക്കൊപ്പം വന്നത്. സ്വന്തം സ്‌കൂളിനെയും ജില്ലയെയും പ്രതിനിധീകരിച്ചു കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ദുരന്തബാധിത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൗണ്‍സിലിങ് സെഷനുകള്‍ ഏറെ സഹായകമായി എന്നും കുട്ടികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News