ഐഎംഎ ഭാരവാഹികൾ നാളെ മുഖ്യമന്ത്രിയെ കാണും

കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഐ.എം.എ ഭാരവാഹികൾ നാളെ മുഖ്യമന്ത്രിയെ കാണും. നാളെ രാവിലെ പത്തരക്കാണ് കാണുകയെന്നും നിലവിൽ സമര പരിപാടികളിൽ മാറ്റമില്ലെന്നും ഐഎംഎ വ്യക്തമാക്കി. നേരത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎംഎയുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായി ഐഎംഎ വ്യക്തമാക്കിയിരുന്നു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കോട്ടയം സ്വദേശിനിയായ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനാകുന്നതുകണ്ട് ഭയന്ന ഡോക്ടര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് ഡോക്ടറുടെ കഴുത്തിലും നെഞ്ചിലും പിന്‍ഭാഗത്തുമായി കുത്തി. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു. വന്ദനയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News