ഡോ. വന്ദന കുത്തേറ്റ് മരിച്ച സംഭവം, അന്വേഷണം ആരംഭിച്ചു

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസ് അന്വേഷണം ആരംഭിച്ചു. പ്രതി സന്ദീപിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

ഡിവൈഎസ്പി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. അക്രമം നടന്ന അത്യാഹിത വിഭാഗത്തിന്റെ വിവിധ ഭാഗങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തുകയും ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും ചെയ്തു. താലൂക്ക് ആശുപത്രിയിലെ സി.സി. ടി.വി. ദൃശ്യങ്ങളും സംഘം പരിശോധിച്ച് ഹാര്‍ഡ് ഡിസ്‌ക്ക് കസ്റ്റഡിയിലെടുത്തു.

ഇതിനോടകം കൊട്ടാരക്കര പൊലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴി പരിശോധിക്കും ആവശ്യമെങ്കില്‍ വീണ്ടും മൊഴി രേഖപ്പെടുത്തും. പ്രതി സന്ദീപിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. മാത്രമല്ല പ്രതിയെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയമാക്കും. എട്ടംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി എം.ആര്‍ അജിത്ത്കുമാര്‍ ആശുപത്രിയില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി എത്തി നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തി. സന്ദീപിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരെ എഡിജിപി സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News