വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും

വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കാസർകോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വന്ദേ ഭാരത് പുറപ്പെടും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ആരംഭിക്കുക.

തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമർപ്പിച്ചത്.ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസർകോടുനിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10.35 ഓടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന് ഒൻപതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചക്ക് ശേഷം 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊർണൂർ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിൻ എത്തിച്ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News