വന്ദേ ഭാരത് എക്സ്പ്രസിന്റെ എഞ്ചിൻ പ്രവർത്തിച്ചില്ല, യാത്രാ ദുരിതം…പിന്നാലെ സർവീസ് പുനരാരംഭിച്ചു

വന്ദേ ഭാരത് എക്സ്പ്രസിന് സാങ്കേതിക തകരാർ. തകരാറിനെ തുടർന്ന് ട്രെയിൻ കണ്ണൂരിൽ നിർത്തിയിട്ടു. തുടർന്ന് തകരാർ പരിഹരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിക്കുകയായിരുന്നു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസാണ് തകരാറിലായത്. ഒരു മണിക്കൂറിലേറെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പിടിച്ചിട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിട്ടു. എഞ്ചിൻ തകരാറാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണം.

Also Read: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നവവധു മരിച്ചു, വരന്‍ ഗുരുതരാവസ്ഥയില്‍

ഇലക്ട്രിക്ക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായി. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ബുദ്ധിമുട്ടി.

Also Read: മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍; മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News