ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടാനുള്ള പരീക്ഷണത്തില്‍ വിജയിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍. അഞ്ചു മണിക്കൂറും 38 മിനുട്ടും എടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
വ്യാഴാഴ്ച പുലര്‍ച്ചെ 6.40ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ 11.40ന് കോയമ്പത്തൂരില്‍ എത്താനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ 11.18ന് തന്നെ ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തുകയായിരുന്നു. 538 സീറ്റുകളുള്ള ട്രെയിനില്‍ 8 കോച്ചുകളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരെണ്ണം എക്‌സിക്യൂട്ടീവ് കോച്ചായിരുന്നു.
സര്‍വ്വീസ് ആരംഭിക്കുന്നതോടെ ബുധനാഴ്ചകളിലൊഴികെ വന്ദേഭാരത് കോയമ്പത്തൂരില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വ്വീസ് നടത്തും. രാവിലെ ആറിന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 12.10ന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്നും ഉച്ചതിരിഞ്ഞ് 2.20ന് തിരിക്കുന്ന ട്രെയിന്‍ രാത്രി എട്ടരക്ക് കോയമ്പത്തൂരിലെത്തും. ജോലാര്‍പേട്ട, സേലം, ഈ റോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കോയമ്പത്തൂര്‍-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പുകളുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here