കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്കിനോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമിന്റെ ഭാഗത്ത് അശ്രദ്ധമായി ഹിറ്റാച്ചി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ട്രാക്കിന്റെ നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് വന്നത്.
അപകടസാധ്യത മുന്‍കൂട്ടി കണ്ട ലോക്കോപൈലറ്റ് പെട്ടെന്ന് തന്നെ സഡന്‍ ബ്രേക്കിട്ടതോടെ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും കര്‍ണാടക സ്വദേശിയായ കാശിനാഥിനെതിരെ കേസെടുത്തിട്ടുണ്ട്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി സ്റ്റേഷനിലെത്തിച്ച സിമന്റ് മിക്‌സിങ് യൂണിറ്റ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിക്കൊണ്ടു പോവുകയായിരുന്നു.ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറും മുന്‍പ് മിക്‌സിങ് യൂണിറ്റ് തള്ളി നീക്കി.
അതേസമയം, ട്രെയിന്‍ വരുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും ട്രാക്കിലേക്ക് കയറിനില്‍ക്കും വിധം ഹിറ്റാച്ചി പ്രവര്‍ത്തിപ്പിച്ചത് എന്തിനാണെന്ന വിമര്‍ശനം ശക്തമാകുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ റെയില്‍വേ വിശദമായി പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here