വന്ദേഭാരത് ട്രെയിനിൽ ലഭിച്ച തൈരിൽ പൂപ്പൽ; ചിത്രങ്ങൾ പങ്കുവച്ച് യാത്രക്കാരൻ

വന്ദേഭാരത് ട്രയിനിലെ ഭക്ഷണത്തെ പറ്റി നിരവധി പരാതികൾ ഉയരുന്നുണ്ട്. അതിനിടെ ഇപ്പോൾ വന്ദേഭാരത് ട്രെയിനിൽ നിന്ന് ലഭിച്ച തൈരിൽ പൂപ്പൽ കണ്ടെത്തിയതായി പരാതി. യാത്രക്കാരൻ ചിത്രങ്ങൾ എക്സ് പ്ലാറ്റഫോമിൽ പങ്കുവച്ചതോടെ നടപടിയുമായി റെയിൽവേ എത്തി.

Also read:സ്പാനിഷ് വനിതയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി 21കാരി

ഡെറാഡൂണിൽ നിന്ന് ദില്ലിയിലെ അനന്ദ് വിഹാറിലേക്ക് യാത്ര ചെയ്ത യാത്രക്കാരനാണ് ട്രെയിനിനുള്ളിൽ ഭക്ഷണത്തിനൊപ്പം വിതരണം ചെയ്ത തൈരിൽ പൂപ്പൽ കിട്ടിയത്. ഹർഷദ് ടോപ്കർ എന്ന യാത്രക്കാരനാണ് വന്ദേഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം എക്സിൽ പങ്കുവച്ചത്.

Also read:ഭർത്താവ് മൊബൈൽഫോൺ എറിഞ്ഞ് പൊട്ടിച്ചു; മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

യുവാവ് ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ യാത്രക്കാരന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റെയിൽവേയുടെ പ്രതികരണമെത്തി. യുവാവ് എക്സിക്യുട്ടീവ് ക്ലാസ് യാത്രക്കാരനായിരുന്നു. അമൂലിന്റെ തൈരിലാണ് പൂപ്പൽ യുവാവിന് ലഭിച്ചത്. വന്ദേഭാരതിൽ നിന്ന് ഇത്തരത്തിലുള്ള സർവ്വീസല്ല പ്രതീക്ഷിച്ചത് എന്ന് വ്യക്തമാക്കിയായിരുന്നു യുവാവിന്റെ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News