വന്ദേ ഭാരതിൽ പോസ്റ്റർ പതിച്ച സംഭവം, ആർപിഎഫ് കേസെടുത്തു

വന്ദേ ഭാരതിൽ വി കെ ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിച്ച സംഭവത്തിൽ ഷൊർണൂർ ആർപിഎഫ് കേസെടുത്തു. പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. മൂന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിക്കല്‍, പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്ത്.

ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ്  കോണ്‍ഗ്രസ് പ്രവർത്തകർ ബോഗികളിൽ 50 ഓളം പോസ്‌റ്ററുകൾ പതിച്ചത്. പ്രവർത്തകർ പോസ്‌റ്റർ പതിക്കുമ്പോൾ വി.കെ ശ്രീകണ്‌ഠന്‍ എംപിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്‌‌റ്റേഷനില്‍ ഉണ്ടായിരുന്നു.

റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം പൊട്ടിച്ചായിരുന്നു എംപിയുടെ നേതൃത്വത്തിൽ പ്രകടനമായി നൂറു കണക്കിന് പ്രവർത്തകർ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് ഇരച്ചുകയറിയത്. ട്രെയിൻ പുറപ്പടാൻ ഹോൺ മുഴക്കിയപ്പോഴയായിരുന്നു കോൺ​ഗ്രസ് പ്രവർത്തകരുടെ പോസ്‌റ്റർ ഒട്ടിക്കൽ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പോസ്റ്റ‌ർ നീക്കം ചെയ്‌ത ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

അതേസമയം ഷൊർണൂരിൽ ആരും പോസ്റ്ററുകൾ പതിച്ചിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News