സാങ്കേതിക തകറാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേഭാരത് യാത്ര പുനരാരംഭിച്ചു. മൂന്നു മണിക്കൂറിലേറെ സാങ്കേതിക പ്രശ്‌നം മൂലം യാത്ര വൈകിയ ട്രെയിനില്‍ മറ്റൊരു സാധാരണ എഞ്ചിന്‍ കൊണ്ടുവന്ന് ബന്ധിപ്പിച്ചതിന് പിന്നാലെയാണ് യാത്ര ആരംഭിച്ചത്.
വൈകിട്ട് 5.30 ഓടെയാണ് വന്ദേഭാരത് സാങ്കേതിക തകരാര്‍ മൂലം വൈകിയത്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന്‍ അപ്രതീക്ഷിതമായുണ്ടായ തകരാറില്‍ ഷൊര്‍ണൂര്‍ പാലത്തിനടുത്ത് നിര്‍ത്തി. പത്തു മിനിറ്റിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നെങ്കിലും ഇത് മണിക്കൂറുകള്‍ നീണ്ടു.
തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ച് മറ്റൊരു എഞ്ചിന്‍ കൊണ്ടു വരുന്നവരെ കാത്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ പരിഗണിച്ച് അങ്കമാലിയില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here