യാത്രമധ്യേ ട്രാക്കിൽ കുടുങ്ങി വന്ദേ ഭാരത് ; രക്ഷകനായത് പഴയ എൻജിൻ ട്രെയിൻ , സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ

ഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് യാത്രാമധ്യേ ട്രാക്കിൽ കുടുങ്ങി. ട്രെയിനിന്റെ എ‍ഞ്ചിൻ തകരാറ് മൂലം ആയിരുന്നു പാതിവഴിയിൽ നിന്ന് പോയത്. ഒടുവിൽ ട്രാക്കിൽ കുടുങ്ങിയ വന്ദേ ഭാരതിനെ രക്ഷിക്കാൻ എത്തിയത് പഴയ ട്രെയിനിന്റെ എ‍ഞ്ചിൻ .മാത്രമല്ല എ‍ഞ്ചിൻ തകരാറ് സംഭവിച്ചതോടെ ട്രെയിനിലെ എസിയുടെ പ്രവർത്തനവും നിലച്ചതായാണ് റിപ്പോർട്ട്. കൂടാതെ പാതിവഴിയിൽ കുടുങ്ങിയതോടെ ഏതാനും യാത്രക്കാരെ മറ്റ് ട്രെയിനുകളില്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. മണിക്കൂറുകളോളം ഉത്തർപ്രദേശിലെ ഇറ്റാവയിൽ കുടുങ്ങിയതോടെ മറ്റ് ട്രെയിനുകൾക്കും യാത്ര തടസമുണ്ടായി. ഇതോടെയാണ് പഴയ ട്രെയിനിന്റെ എഞ്ചിൻ അത്യാധുനിക സൗകര്യങ്ങളോടെ ട്രാക്കിലിറങ്ങിയ വന്ദേ ഭാരതിന് രക്ഷകനായെത്തിയത്.

ALSO READ : മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു ; അയൽക്കാരി അറസ്റ്റിൽ, സംഭവം തമിഴ്‌നാട്ടിൽ

സംഭവം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. പഴയ എ‍ഞ്ചിൻ വന്ദേ ഭാരതിനെ വലിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘ബിജെപി കാലത്ത് എഞ്ചിന് തകരാറ് സംഭവിച്ചിരിക്കുന്നു, കോൺ​ഗ്രസ് എ‍ഞ്ചിൻ രക്ഷകനാകുന്നു’വെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ചിലർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. അഴിമതിയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് മറ്റ് ചിലരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration