വന്ദേഭാരത് സമയക്രമയത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനമായി

തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം തീരുമാനിച്ചു. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5:10ന് തീവണ്ടി പുറപ്പെടും. ഉച്ചക്ക് 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. എക്കണോമി കോച്ചില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമുള്‍പ്പെടെ 1400 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടിവ് കോച്ചില്‍ ഭക്ഷണമടക്കം 2400 രൂപയാണ് നിരക്ക്.

78 സീറ്റുകള്‍ വീതമുള്ള 12 എക്കണോമി കോച്ചുകളാണ് തീവണ്ടിയില്‍ ഉള്ളത്. 54 സീറ്റുകള്‍ വീതമുളള 2 എക്‌സിക്യൂട്ടീവ് കോച്ചുകളും മുന്നിലും പിന്നിലുമായി 44 സീറ്റുകള്‍ വീതമുള്ള മറ്റ് രണ്ട് കോച്ചുകളും തീവണ്ടിയില്‍ ഉണ്ടാവും

വന്ദേഭാരത് തീവണ്ടിയുടെ ഫ്‌ളാഗ് ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. തെരഞ്ഞെടുത്ത യാത്രക്കാര്‍ക്കാണ് ആദ്യ യാത്രക്ക് അവസരമൊരുങ്ങുക. ഇവരുമായി ഫ്ലാഗ് ഓഫ് വേളയിൽ പ്രധാനമന്ത്രി സംവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News