വന്ദേഭാരത് ട്രെയിൻ ഇന്ന് തലസ്ഥാനത്തെത്തും; തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ ഓട്ടം

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ഇന്ന് തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് ട്രെയിൻ നമ്പർ 13 ആണ് കേരളത്തിന് അനുവദിച്ചത്. ട്രെയിൻ ഷൊർണൂർ വഴി തിരുവനതപുരത്തേക്ക് എത്തുമെന്നുമാണ് അറിയിപ്പ്. 16 ബോഗികളാണ് ട്രെയിനിന് ഉള്ളത്. തിരുവനന്തപുരം–കണ്ണൂര്‍ സര്‍വീസാണ് നടത്തുക. ചെന്നൈയിൽ നിന്നാണ് റേക്കുകൾ കേരളത്തിലെത്തുന്നത്. ട്രാക്ക് പരിശോധനയും ട്രയൽ റൺ നടപടികളും പൂർത്തീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നേരിട്ടെത്തി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നുമാണ് സൂചന. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ ആണ് പരീക്ഷണ സര്‍വീസ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News