ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് ഇന്ന് മുതൽ യാത്ര ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് 4.05ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ –കാസർകോട് (20632) വന്ദേഭാരത് എക്‌സ്‌പ്രസ് പുറപ്പെടും. എട്ട് കോച്ചുകളുള്ള വന്ദേഭാരത്തിൽ മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ വ്യക്തമാക്കി.
ALSO READ:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
8 മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കുമായി വേണ്ടിവരും. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് എ സി ചെയർകാറിന് 1515 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. എക്‌സിക്യൂട്ടീവ് ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്.
ALSO READ:നിപ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും
ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും. രാവിലെ ഏഴിന് കാസർകോടു നിന്ന് -തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് (20631) പുറപ്പെടും. കാസർകോട് വന്ദേഭാരത് (20632) തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) ചൊവ്വാഴ്‌ചകളിലും സർവീസ് നടത്തില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here