കല്ലേറില്‍ വന്ദേഭാരതിന്റെ ജനല്‍ തകര്‍ന്നു; ഉത്തരാഖണ്ഡില്‍ ഒരാള്‍ അറസ്റ്റില്‍

vande-bharath-stoning

ഉത്തരാഖണ്ഡില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ജനലിൽ വിള്ളല്‍ വീഴുകയും യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ 22കാരൻ അറസ്റ്റിലായിട്ടുണ്ട്.

ഡെറാഡൂണില്‍ നിന്ന് ലഖ്നൗവിലേക്കുള്ള 22546 നമ്പർ വന്ദേ ഭാരത് ട്രെയിനിന് നേരെ ലക്സര്‍-മൊറാദാബാദ് റെയില്‍വേ സെക്ഷനിലെ ഖരഞ്ജ കുതുബ്പൂര്‍ ഗ്രാമത്തിന് സമീപമാണ് കല്ലേറുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കല്ല് സി-6 കോച്ചില്‍ പതിക്കുകയും ജനലിൽ വലിയ വിള്ളല്‍ ഉണ്ടാവുകയും ചെയ്തു.

Read Also: പാമ്പു കടി മരണങ്ങൾ കുറയ്ക്കാൻ സജീവ നടപടികളുമായി തമിഴ്നാട് സർക്കാർ, ചികിൽസ തേടുന്നവരുടെ വിവരം സർക്കാരിന് നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം

ലോക്കോ പൈലറ്റ് മൊറാദാബാദിലെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും തുടർന്ന് റെയില്‍വേ പൊലീസ് സേനയെ (ആര്‍പിഎഫ്) അറിയിക്കുകയും ചെയ്തു. ആര്‍പിഎഫ് സംഘം ഖരഞ്ജ കുതുബ്പൂര്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തി. 22കാരനായ സല്‍മാൻ എന്നയാളെ അറസ്റ്റ് ചെയ്തു. റെയില്‍വേ നിയമ പ്രകാരം സല്‍മാനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍ സിവാച്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News