വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു, ഇത്തവണ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ

വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ തിരുവനന്തപുരം  സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് വെളുപ്പിന് 5.20 ന് ആരംഭിച്ചു. കാസര്‍ഗോഡ് വരെയാണ് ട്രയല്‍ റണ്‍ നടക്കുക. തമ്പാനൂരിലെ രണ്ടാമത്തെ പ്ലാറ്റഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്.

കേരളത്തിന്റെ ആവശ്യപ്രകാരമാണ് വന്ദേഭാരത്  സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും.

എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരംകണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരംകണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News