വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി സിപിഐഎം. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് കടബാധ്യതകൾ തീർക്കുന്നതിനും വീടുപണി പൂർത്തീകരിക്കുന്നതിനും ആയി 11 ലക്ഷം രൂപ കൈമാറി.
Also read:59കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാർ കേസിൽ വിധി വന്നപ്പോൾ തന്നെ നിർഭാഗ്യകരമായ വിധിയെന്നും കേസിൽ അപ്പിൽ പോകും എന്നും പറഞ്ഞിരുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കൊലപാതകമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് പൊലീസാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിച്ച സർക്കാരാണ് കേരളത്തിൽ ഉള്ളത് എന്നും കൂട്ടിച്ചേർത്തു.
Also read:ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി; ഉത്തരവ് പുറപ്പെടുവിച്ച് വാരണാസി ജില്ലാ കോടതി
‘നമ്മൾ ആരും ആഗ്രഹിക്കാത്ത വിധിയാണ് കേസിൽ വന്നത്. ഇനിയുള്ള വഴി അപ്പിൽ കൊടുക്കുക എന്നതാണ്. പ്രഗത്ഭനായ വക്കീലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് അപ്പീൽ തുടരും. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഒരാളെയും പാർട്ടിയിൽ തുടരാൻ അനുവദിക്കില്ല. പാർട്ടി ശരിയായ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയി. കുടുംബത്തെ ഇനി അങ്ങോട്ടും സഹായിക്കും. അത് പാർട്ടിയുടെ ബാധ്യതയാണ്’ – ഗോവിന്ദൻ മാസ്റ്റർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here