വണ്ടിപ്പെരിയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വണ്ടിപ്പെരിയാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ പൊക്‌സോ കേസില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടിഡി സുനില്‍കുമാറിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. പോക്‌സോ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ വാഴക്കുളം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറാണ് ടിഡി സുനില്‍കുമാര്‍.

ALSO READ: ‘ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നത് ‘: ബിനോയ് വിശ്വം എം പി

വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സണ്ണി ജോസഫ് എംഎല്‍എയാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കാട്ടാനയുടെ ചവിട്ടിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here