വണ്ടിപ്പെരിയാര്‍ കൊലപാതക കേസ്; സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വണ്ടിപ്പെരിയാര്‍ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതിയായിരുന്ന അര്‍ജ്ജുന് ഹൈക്കോടതി നോട്ടീസ് അയച്ചു. അര്‍ജുനെ വെറുതെ വിട്ട വിട്ട വിധി റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുന്‍ സുന്ദറിനെ വെറുതെ വിട്ട കട്ടപ്പന അഡീഷണല്‍ സെഷന്‍സ് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസിലെ വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതില്‍ കോടതിക്ക് പിഴവു സംഭവിച്ചെന്നും ശാസ്ത്രീയമായ തെളിവുകള്‍ വിലയിരുത്തിയില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News