വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ പീഡനം; പ്രതിയെ വിട്ടയച്ച വിധിക്കെതിരെ അപ്പീൽ

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വിചാരണ കോടതി വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍. കട്ടപ്പനഅതിവേഗ പോക്സോ കോടതി വിധിക്കെതിരെ പ്രോസിക്യുഷനാണ് അപ്പീല്‍ നല്‍കിയത്.

Also Read; ‘സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന്‌ സഹായകമാകുന്ന നിർദേശങ്ങൾ പ്രഭാതയോഗങ്ങളിൽനിന്ന്‌ ലഭിക്കുന്നു’: മുഖ്യമന്ത്രി

2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാല്‍ എസ്റ്റേറ്റ് ലയത്തില്‍ പീഡനത്തിനിരയായ ആറുവയസുകാരിയെ കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവം ദിവസം തന്നെ സമീപവാസിയും 24 വയസുകാരനുമായ പ്രതി അര്‍ജുനെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന്, ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയെ കൊലപ്പെടുത്തിയത് അര്‍ജുന്‍ തന്നെയാണെന്ന് തെളിഞ്ഞിരുന്നു. കട്ടപ്പന അതിവേഗ പോക്സോ കോടതിയില്‍ വിചാരണയും തുടങ്ങി. എന്നാല്‍ പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവു ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നുമാണ് കോടതി കണ്ടെത്തിയത്.

Also Read; ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അധിക്ഷേപിച്ച് സ്മൃതി ഇറാനി

വിചാരണയ്ക്കൊടുവില്‍ വിചാരണ കോടതി പ്രതി അര്‍ജുനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെ ആണ് പ്രോസിക്യൂഷന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നും കേസില്‍ പ്രധാനപ്പെട്ട എട്ടു സാക്ഷിമൊഴികള്‍ കട്ടപ്പന കോടതി പരിഗണിച്ചില്ലെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് അവഗണിച്ചെന്നും അപ്പീലില്‍ ഉണ്ട്. സംഭവ സ്ഥലത്തു നിന്നു ലഭിച്ച ബഡ്ഷീറ്റില്‍ തലമുടികള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ടെന്നും അപ്പീലില്‍ സൂചിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത്നീതിക്കായുള്ള സമൂഹത്തിന്‍റെ നിലവിളി കോടതി പരിഗണിക്കണമായിരുന്നു. ഈ കേസില്‍ അതുണ്ടായിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News