വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ അച്ചന് കുത്തേറ്റു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ്റെ ബന്ധു പാൽരാജാണ് കുത്തിയത്. കാലിനാണ് കുത്തേറ്റത് പരുക്ക് ഗുരുതരമല്ല. പ്രതിയെ പോലീസ് പിടികൂടി.

ALSO READ: നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി, റിക്രൂട്ട്മെന്റ് സാധ്യതകള്‍ വിലയിരുത്തി

രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ വച്ചാണ് സംഭവം. പെൺകുട്ടിയുടെ അച്ഛനുൾപ്പെടെയുള്ള ബന്ധുക്കളും പ്രതിയുടെ പിതൃസഹോദരൻ പാൽരാജും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ നിലത്തു വീണ പാൽ രാജ് പെൺകുട്ടിയുടെ അച്ഛൻ്റെ കാലിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെൺകുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. പ്രതി പാൽ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്നെ ചിലർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നും തുടർന്ന് പ്രാണരക്ഷാർത്ഥം കുത്തിയെന്നുമാണ് പ്രതിയുടെ വാദം.

ALSO READ: ‘കേരള ജനതയോട് വി മുരളീധരൻ മാപ്പ് പറയണം’, ദേശീയ പാത വികസനം സംബന്ധിച്ച് നടത്തുന്നത് കുപ്രചാരണം; പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

പെൺകുട്ടി കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്ന അർജുനെ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും അർജുൻ്റെ ബന്ധുക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നു. പ്രതിയായിരുന്ന അർജുൻ പോലീസ് സംരക്ഷണം തേടുകയും അർജുൻ്റെ ബന്ധുക്കൾ പലരും സ്വന്തം വീടുകളിൽ നിന്നും മാറി താമസിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അച്ഛനെ കുത്തിയ പാൽരാജും ഇത്തരത്തിൽ മാറി താമസിച്ചിരുന്നു. കത്തികുത്തിൻ്റെ പശ്ചാത്തലത്തിൽ സംഘർഷസാധ്യത മുന്നിൽ കണ്ട് പ്രദേശത്ത് അധികപോലീസിനെ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News