മലയാളത്തിന്റെ ആക്ഷൻ താരം വാണി വിശ്വനാഥ് തിരികെ സിനിമയിലേക്ക്

ഒമ്പത് വർഷത്തെ ഇടവേള അവസാനിപ്പിച്ച് മലയാളത്തിന്റെ പ്രിയ നടി വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്ക്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആസാദി’ എന്ന ചിത്രത്തിലൂടയാണ് നടിയുടെ തിരിച്ച് വരവ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ നടിയാണ് വാണി വിശ്വനാഥ്. തിരിച്ച് വരവിലും സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. നടൻ ബാബുരാജുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും താരം ഇടവേളയെടുത്തിരുന്നു. വാണിയുടെ തിരിച്ച് വരവിൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ALSO READ: ‘ഈ കൈകളിൽ എല്ലാം ഭദ്രം’; പിറന്നാൾ നിറവിൽ പൃഥ്വിരാജ്

നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.
ശ്രീനാഥ് ഭാസിയെക്കൂടാതെ ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: അമിതവേഗതയിലെത്തിയ ബൈക്ക് അറുപതുകാരിയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News