ഒമ്പത് വര്‍ഷത്തെ ഇടവേള; നടി വാണി വിശ്വനാഥ് തിരികെയെത്തുന്നു

നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വാണിവിശ്വനാഥ്‌ തിരികെ സിനിമയിലേക്കെത്തുന്നത്. ചിത്രത്തിൽ പ്രധാനപെട്ട ഒരു കഥാപാത്രത്തെ തന്നെ വാണി അവതരിപ്പിക്കും എന്നാണ് വിവരം.

ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണിവിശ്വനാഥിന്റെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ആക്ഷൻ രംഗങ്ങളിലൂടെയും വാണി സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

also read: ഭീഷ്‍മപര്‍വ്വവും തല്ലുമാലയും മുന്നിൽ; സൈമ അവാര്‍ഡ്‍സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ശ്രീനാഥ് ഭാസി ഭാഗമാകുന്ന അമ്പതാമത് ചിത്രം കൂടിയാണ് ഇത്. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകൾ രവീണ രവിയാണ് ഈ സിനിമയിലെ നായിക. ‘മാമന്നൻ’ എന്ന തമിഴ് ഹിറ്റ് ചിത്രത്തിലൂടെ രവീണ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

also read:രോമാഞ്ചത്തിന്‌ ശേഷം ആവേശവുമായി ജിത്തു മാധവന്‍

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രം എന്നാണ് വിവരം. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ. ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News