ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററില്‍ എത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. വന്‍ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് വാണി വിശ്വനാഥ് ആയിരുന്നു. ഇട്ടിയാനം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
വിജയരാഘവന്‍, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, പൊന്നമ്മ ബാബു, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപിച്ചിരുന്നു . ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് ആണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. റൈഫില്‍ ക്ലബിന്റെ സമയത്ത് ആക്ഷന്‍ സീക്വന്‍സുകള്‍ മറ്റുള്ളവരേക്കാള്‍ നന്നായി ചെയ്യുക താന്‍ ആയിരിക്കും എന്ന ഒരു അഹങ്കാരം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാല്‍ മറ്റുള്ളവരൊക്കെ തന്നെ തോല്‍പ്പിച്ചു കളഞ്ഞെന്നും അവരൊക്കെ അസ്സലായി ആക്ഷന്‍ ചെയ്‌തെന്നും വാണി വിശ്വനാഥ് പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
also read: ആരാധ്യ പഠിക്കുന്ന അതേ സ്കൂളിൽ ആണ് അലംകൃതയും; വാർഷികത്തിൽ പങ്കെടുത്ത് പൃഥ്വിയും സുപ്രിയയും
വാണിക്കും മറ്റുള്ള അഭിനേതാക്കള്‍ക്കും റൈഫിള്‍ ക്ലബില്‍ വലിയ ഭാരമുള്ള തോക്കുകള്‍ കൊണ്ട് വെടിവെയ്ക്കുന്ന സീനുകളും മറ്റ് ആക്ഷന്‍ സീനുകളും ഉണ്ടായിരുന്നു. പക്ഷെ അവരൊക്കെ എന്നെ തോല്‍പ്പിച്ചു കളഞ്ഞു, കാരണം അവരൊക്കെ നല്ല അസ്സലായി തന്നെ അവരുടെ വേഷം ചെയ്തിട്ടുണ്ട്. അവരൊക്കെ നന്നായി തോക്കെടുത്തു, ആക്ഷന്‍ പാര്‍ട്ട് നന്നായി ചെയ്തു,’ എന്നുമാണ് വാണി വിശ്വനാഥ് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here