ചാടിപ്പോയ നായ ആദ്യ യജമാനന്‍റെ അടുത്തെത്താന്‍ അലഞ്ഞത് 27 ദിവസം, താണ്ടിയത് 64 കിലോമീറ്റര്‍

നായകളെ പോലെ സ്‌നേഹിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് നോര്‍ത്തേണ്‍ ഐലന്‍ഡിലെ ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായ. സാഹചര്യം കൊണ്ട്  മറ്റൊരാള്‍ക്ക് തന്നെ കൈമാറേണ്ടി വന്നെങ്കിലും യജമാനനെ വിട്ട് പിരിയാന്‍ കഴിയാത്തതിനാല്‍ നായ നടന്നത് 64 കിലോമീറ്റര്‍. കൂപ്പര്‍ എന്ന് പേരുള്ള നായയാണ് കൈമാറിയ ദിവസം തന്നെ പുതിയ യജമാനന്‍റെ കാറില്‍ നിന്ന് ചാടിപ്പോയത്. ഏപ്രില്‍ ഒന്നിനാണ് കൂപ്പറിനെ കാണാതായത്. നോര്‍ത്തേണ്‍ ഐര്‍ലന്‍ഡിലെ കൗണ്ടി ടൈറണില്‍ നിന്ന്  64 കിലോമീറ്റര്‍ ദൂരത്തുള്ള ടോബര്‍മോറിലേക്കായിരിന്നു കൂപ്പറിന്‍റെ സാഹസികയാത്ര.

ചാടിപ്പോയതിന് പിന്നാലെ പുതിയ യജമാനന്‍ നിഗെല്‍ ഫ്‌ലെമിങ് പരിസരത്ത് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ കൂപ്പര്‍ അറിയാത്ത സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ആഹാരവും വെള്ളവുമില്ലാതെ മഴയും വെയിലേറ്റുമേറ്റ് ലക്ഷ്യം തേടി നടപ്പായിരിന്നു. ലോസ്റ്റ് പോസ് എന്‍ഐ എന്ന മൃഗ സംഘടനയും നിഗെലും കൂപ്പറിനെ കണ്ടെത്താന്‍  തിരച്ചിലുകള്‍ നടത്തി. ഒരിക്കല്‍ അവനുള്ളിടം തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. കൂപ്പറിന്‍റെ  സ്‌നേഹവും ബുദ്ധിസാമര്‍ത്ഥ്യവും നിശ്ചയദാര്‍ഢ്യവും അവനെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത്  ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഒരു തരത്തിലും മനുഷ്യന്‍റെ സഹായം കൂപ്പറിന് ലഭിക്കാതിരുന്നിട്ടും ഇത്രയും ദൂരം എങ്ങനെ അവനെത്തിയെന്നത് അത്ഭുതമാണെന്ന് നിഗെല്‍ പറഞ്ഞു.

ഇപ്പോള്‍ കൂപ്പര്‍ നിഗെലിന്‍റെ വീട്ടില്‍ സുഖമായിരിക്കുന്നു. അവന്‍ ആരോഗ്യവാനാണെന്നും പുതിയ വീടുമായി ഇഴുകിചേര്‍ന്നുവെന്നും ലോസ്റ്റ് പോസ് എന്‍ഐ സമൂഹമാധ്യമത്തില്‍ കുറിച്ചു. മോളി എന്ന് പേരുള്ള നിഗെലിന്‍റെ മറ്റൊരു ഗോള്‍ഡന്‍ റിട്രീവര്‍ നായയ്‌ക്കൊപ്പം കൂപ്പര്‍ ഉറങ്ങുന്ന ചിത്രവും സംഘടന പങ്കുവച്ചു. കൂപ്പറിനെ കണ്ടെത്താനുള്ള നിഗെലിന്‍റെ പോരാട്ടം പ്രശംസനീയമാണെന്നും അവര്‍ കുറിച്ചു. കൂപ്പറിനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ താന്‍ ആഹ്ലാദഭരിതനാണെന്നും അവനെ തിരിച്ചുകിട്ടാന്‍ കൂടെ നിന്ന മനുഷ്യര്‍ക്ക് നന്ദി പറയുന്നതായും നിഗെല്‍ ഫ്ലെമിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News