നിന്നനില്‍പ്പില്‍ ഇളകിയാടി കെട്ടിടങ്ങള്‍; വനൗതുവിലെ ഭൂചലനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

vanuatu-earth-quake

ഓസ്ട്രേലിയയുടെ കിഴക്കൻ ദ്വീപായ വനൗത്തുവിലെ ഭൂകമ്പത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. തലസ്ഥാനമായ പോര്‍ട്ട് വിലയില്‍ വ്യാപകമായ നാശം സംഭവിച്ചിരുന്നു.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം ഉച്ചയ്ക്ക് 12:47 ന് പ്രധാന ദ്വീപായ എഫേറ്റിന്റെ തീരത്ത് നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ 57 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പം ഉണ്ടായ നിമിഷം കാണിക്കുന്ന നിരവധി വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.

Read Also: മഞ്ഞുമൂടിയ റോഡില്‍ വാഹനം തെന്നി; ഓടുന്ന കാറില്‍ നിന്ന് എടുത്തുചാടി യുവാവ്

വാഹന യാർഡിലെ കുലുക്കം സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്നു. ഇതിനിടയില്‍ ഒരു നായ ഓടിപ്പോകുന്നതുമുണ്ട്. യു എസ്, യു കെ, ഫ്രഞ്ച് എംബസി കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ കാണിക്കുന്ന വീഡിയോയുമുണ്ട്. വീഡിയോകള്‍ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News