അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ റഫറിമാരെ സഹായിക്കുന്ന ‘വാർ’ സംവിധാനം ഇനി പ്രാദേശിക സെവൻസ് ഫുട്ബോളിലും. കാസർകോഡ് തൃക്കരിപ്പൂരിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിലാണ് രാജ്യത്ത് ആദ്യമായി പ്രാദേശിക വാർ സംവിധാനമൊരുക്കിയത്.
കാസർകോഡ് തൃക്കരിപ്പൂരിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ മത്സരത്തിൻ്റെ നിർണായക നിമിഷത്തിൽ. വാർ സഹായം തേടി റഫറി ഗ്രൗണ്ടിന് പുറത്തേക്കോടി. വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിൻ്റെ സഹായത്തോടെ മത്സരത്തിൻ്റെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് തീരുമാനമെടുത്തു.
Also Read: ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഡി ഗുകേഷിന് വിജയം; ലീഡ് എടുത്ത് ഇന്ത്യൻ താരം
ലോകകപ്പ് ഫുട്ബോളുൾപ്പെടെ രാജ്യാന്തര മത്സരങ്ങളിൽ മാത്രം കാണുന്ന വാർ സംവിധാനമാണ് ഖാൻ സാഹിബ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിലൊരുക്കിയത്. നിർണായഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഓൺ -ഫീൽഡ് റഫറിമാരെ സഹായിക്കുകയാണ് വാർ സംവിധാനം ചെയ്യുന്നത്. അന്തരാഷ്ട്രമത്സരങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനം ഇന്ത്യൻ ഫുട്ബോളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
രാജ്യാന്തര മത്സരങ്ങളിൽ നിരവധി ക്യാമറകളും എഐ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ചാണ് വാറിലൂടെ ദൃശ്യങ്ങൾ വിശലകലനം ചെയ്ത് തീരുമാനത്തിലെത്തുന്നത്. അതേ മാതൃകയിലാണ് പ്രാദേശിക വാർ സംവിധാനമൊരുക്കിയത്. 10 ക്യാമറകളും ഒരു ഡ്രോൺ ക്യാമറയിലെ ദൃശ്യങ്ങളും ഉപയോഗിച്ചാണ് വാർ പരിശോധന. റഫറിക്ക് ദൃശ്യം പരിശോധിക്കാൻ ഗ്രൗണ്ടിന് സമീപത്തായി സ്ക്രീനുമുണ്ട്. വിധിനിർണയത്തിൽ പാളിച്ചകൾ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലാണ് സംഘാടകർ 5 ലക്ഷം രൂപ ചിലവിൽ പ്രാദേശിക വീഡിയോ അസിസ്റ്റൻ്റ് റഫറി സംവിധാനം സജ്ജമാക്കിയത്.
Also Read: കൂച്ച് ബെഹാർ ട്രോഫി; കേരളത്തിനെതിരെ മികച്ച പ്രകടനവുമായി ഝാർഖണ്ഡ്
വാശിയേറിയ മത്സരം നടക്കുന്ന മത്സരം നടക്കുന്ന സെവൻസ് ഫുട്ബോളിൽ വാർ സംവിധാനം ഒരുക്കിയത് ഏറെ പ്രയോജനകരമെന്ന് റഫറിമാർ പറയുന്നു. സെവൻസ് ഫുട്ബോൾ അസോസിയേഷൻ അംഗീകാരമുള്ള മൂന്നാമത് ഖാൻ സാഹിബ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാർ സാങ്കേതിക വിദ്യയ്ക്കൊപ്പം ശീതീകരിച്ച വിഐപി പവലിയനും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 1 മുതൽ 20 വരെ തൃക്കരിപ്പൂർ ഗവ. വൊക്കേ ഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ കേരളത്തിലെ പ്രമുഖരായ ഇരുപത് ടീമുകളാണ് പങ്കെടുക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here