അടുത്ത സീസണ്‍ മുതല്‍ ഐസ്എല്ലില്‍ ‘വാര്‍’ വരുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് കല്യാണ്‍ ചൗബേ. നിലവില്‍ യൂറോപ്പിലും മറ്റും വാര്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അവിടെ ഉപയോഗിക്കുന്ന വലിയ ചിലവേറിയ വാര്‍ സംവിധാനത്തിന് പകരം ചെലവ് കുറഞ്ഞ വാര്‍ ലൈറ്റ് സിസ്റ്റം ആയിരിക്കും ഇന്ത്യയില്‍ ഒരുക്കുക. കല്യാണ്‍ ചൗബേയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചിലവ് കുറഞ്ഞ രീതിയില്‍ വാര്‍ നടപ്പിലാക്കുന്ന ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്റെ സംവിധാനമാണ് ഇന്ത്യയില്‍ ഒരുക്കുന്നത്. കഴിഞ്ഞ മാസം ബെല്‍ജിയം സന്ദര്‍ശന വേളയില്‍ വാര്‍ ലൈറ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ കല്യാണ്‍ ചൗബേ മനസിലാക്കിയിരുന്നു. ഇതിനായി ബെല്‍ജിയം ഫുട്ബോള്‍ ആസ്ഥാനം അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ബെല്‍ജിയത്തിന്റെ വാര്‍ സംവിധാനം ചെലവു ചുരുങ്ങിയതാണെന്ന് ചൗബേ വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ബംഗലൂരു എഫ്‌സിയും തമ്മില്‍ നടന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ റഫറിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോള്‍ റഫറി അനുവദിച്ചിരുന്നു. മത്സരനിയമങ്ങള്‍ ലംഘിച്ച് നേടിയ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ടില്‍ നിന്നും പിന്മാറിയിരുന്നു. ശനിയാഴ്ച നടന്ന ഐഎസ്എല്‍ ഫൈനലിലും റഫറിയിംഗിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ ബഗാന്റെ രണ്ടാം ഗോളിന് കാരണമായ പെനാല്‍റ്റി റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് ബംഗലൂരു എഫ്‌സി ആരോപിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് ഇന്ത്യന്‍ ഫുട്‌ബോളിലും വാര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News