തന്മയയുടെ ‘വര’ ശിശുദിന സ്റ്റാമ്പിൽ മിഴി തുറക്കും

thanmaya

അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ ചെറുപ്പകാലം മുതൽ തന്മയയ്ക്ക് ചിത്രങ്ങളോട് അതിയായ ക തന്മയയുടെ ചിത്രരചനയിലുള്ള അഭിരുചി കണ്ടെത്തിയത് മാതുലനും ചിത്രരചന അദ്ധ്യാപകനുമായ കുടുവാൻ പ്രമോദ്. ഇപ്പോൾ മാതുലൻ കടുവൻ പ്രമോദിൻറെ ശിക്ഷണത്തിൽ ചിത്രരചന അഭ്യസിച്ചു വരുന്നു. വീട്ടുകാരുടേയും അദ്ധ്യാപകരുടേയും നേടിയിട്ടുണ്ട്. മികച്ച പ്രോത്സാഹനത്താൽ തന്മയ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

കേരള സർക്കാരിൻറെ അനുമതിയോടെ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ്-2024-ൽ ചിത്രമായി തെളിയുന്നത് ഈ മിടുക്കിയുടെ രചനയാണ്. ‘ബാബ സൌഹൃദ കേരളം’ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത 339 മത്സരാർത്ഥികളെ പിന്തള്ളിയാണ് പഠനത്തിലും മിടുക്കിയായ തന്മയ വി ഒന്നാം സ്ഥാനത്ത് എത്തിയത്.

കണ്ണൂർ കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തന്മയ കണ്ണാടിപ്പറമ്പ് കടുവാൻ ഹൌസിൽ വി. അശോകൻറേയും കെ. ചിത്രയുടേയും ഏക മകളാണ് . ചിത്ര രചനാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള തന്മയ 2024-ൽ ഊർജ്ജ സംരക്ഷണ വകുപ്പ് നടത്തിയ മത്സരത്തിൽ ജലഛായം വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.ലളിതകലാ അക്കാദമി മുൻ ചെയർമാനും പ്രശസ്ത ആർട്ട് ക്രിയേറ്ററുമായ നേമം പുഷ്‌പരാജാണ് സ്റ്റാമ്പിൻറെ ചിത്രം തെരഞ്ഞെടുത്തത്. ഭാവനാ സമ്പന്നവും അർത്ഥവത്തും ലളിതവും കാഴ്ച സൌന്ദര്യവും നൽകുന്നതുമാണ് തന്മയയുടെ ചിത്രമെന്ന് ജൂറി വിലയിരുത്തി.

ശിശുദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കുന്ന സ്റ്റാമ്പിൻറെ വിതരണത്തിലൂടെയുള്ള ധനസമാഹരമാണ് സംസ്ഥാനത്തെ കുട്ടികളുടെ പ്രത്യേകിച്ച് അനാഥ ബാല്യങ്ങളുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത് എന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വിജയിയെ പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രക്കുറിപ്പിൽ പറഞ്ഞു. വളരുന്ന കുട്ടികളിൽ നാടിനോടും സഹജീവികളോടും സഹാനുഭൂതിയും സഹകരണവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനസ്റ്റാമ്പിലൂടെ ഒരു ചെറു കൈ സഹായം വിദ്യാർത്ഥികളിൽ നിന്നും പൊതു സമൂഹങ്ങളിൽ നിന്നും സമാഹരിക്കുന്നത്. വിദ്യാർത്ഥികൾ തന്നെ ശിശുദിനസ്റ്റാമ്പിൻറെ രൂപകൽപ്പന ചെയ്യുന്നത് സ്റ്റാമ്പിൻറെ മഹത്വം വർദ്ധിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു നവംബർ 14-ന് തിരുവനന്തപുരള്ള വച്ചു നടക്കുന്ന സംസ്ഥാനതല പൊതു സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. തന്മയയ്ക്കും പഠിക്കുന്ന സ്കൂളിനുമുള്ള പുരസ്കാരങ്ങളും റോളിംഗ് ട്രോഫിയും യോഗത്തിൽ വച്ച് സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News