എൻഐഎയുടെ ചോദ്യം ചെയ്യല്‍; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി വരലക്ഷ്മി ശരത്കുമാർ

എൻ ഐ എ ചോദ്യം ചെയ്യാൻ വിളിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് നടി വരലക്ഷ്മി ശരത്കുമാർ. വരലക്ഷ്മിയുടെ മാനേജർ ആയിരുന്ന ആദിലിംഗവുമായി ബന്ധപ്പെട്ട കേസിലാണ് വ്യാജവാർത്തകൾ പ്രചരിക്കുന്നത്. എൻ ഐ എ സമൻസ് അയച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും നടി എക്സിലൂടെ വെളിപ്പെടുത്തി.

ALSO READ: ”നിങ്ങൾ നേടിയ ആ മൂന്ന് ഗോളുകളിൽ അത്ഭുതം തോന്നുന്നു”; കാഴ്ച പരിമിതിയുള്ള കുട്ടി ആരാധികയെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മൂന്ന് വർഷം മുൻപാണ് ഫ്രീലാൻസ് മാനേജറായിട്ട് ആദിലിംഗം തന്നോടൊപ്പം ജോയിൻ ചെയ്യുന്നത് . ഇയാൾ കുറച്ചുകാലം മാത്രമേ തനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളു. വാർത്ത കണ്ട് ഞെട്ടിയെന്നും ഗവൺമെന്‍റിൻ്റെ ഏത് അന്വേഷണവുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്നും നടി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. താരങ്ങളെ ഒരു കാര്യവുമില്ലാതെ ഇത്തരത്തിലുള്ള വ്യാജ വർത്തകളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമാണെന്നും നടി കൂട്ടിച്ചേർത്തു.

ALSO READ: ആര്‍ക്കും എന്തും ആരെയും നിര്‍മിക്കാം എന്ന അവസ്ഥ, എ ഐ ടെക്‌നോളജി ഭയപ്പെടുത്തുന്നുവെന്ന് ക്യാമറാമാൻ വേണു

ഓഗസ്റ്റ് 18 ന് വിഴിഞ്ഞം തീരത്ത് വെച്ച് ശ്രീ വിഘ്‌നേശ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നും 2,100 കോടി വിലമതിക്കുന്ന 300 കിലോ ഹെറോയിൻ,1 എ കെ 47 റൈഫിൾ, 17 വെടിയുണ്ടകൾ, അഞ്ച് 9 എം എം പിസ്റ്റളുകൾ എന്നിവ എൻ ഐ എ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്ന് ആദിലിംഗത്തിനും മറ്റ് 5 പേർക്കുമെതിരെ ഐ പി സി,എൻഡിപിഎസ്,യു എ പി എ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News