ഗ്യാന്‍വാപി പള്ളിയുടെ പരിസരം മുഴുവന്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ കോടതിയുടെ അനുമതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) വാരണാസി ജില്ലാ കോടതിയാണ് ശാസ്ത്രീയ സര്‍വേയ്ക്ക് അനുമതി നല്‍കിയത്. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വുദുഖാനയുടെ ജലധാര ഉള്‍പ്പെടുന്ന സ്ഥലം സര്‍വേയില്‍ നിന്ന് കോടതി ഒഴിവാക്കി.
Also Read- സഹോദരിക്ക് പ്രണയം; കഴുത്തറുത്ത് കൊന്ന് സഹോദരന്‍; തലയുമായി പോകുന്നതിനിടെ അറസ്റ്റ്
ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഎസ്‌ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വാരണാസി കോടതിയുടെ ഉത്തരവ് മേല്‍കോടതികളില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദു വിഭാഗത്തിനായി ഹാജരായ വിഷ്ണു ശങ്കര്‍ ജെയിനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് വിഷയത്തില്‍ മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് വാരണാസി കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ അന്തിമവിധി.
വുദുഖാന പ്രദേശം സീല്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനാല്‍ വുദുഖാന ഒഴികെയുള്ള പ്രദേശത്താണ് സര്‍വേ നടക്കുക. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ നാല് സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ സ്ഥലത്ത് ‘സ്വയംഭൂ ജ്യോതിര്‍ലിംഗം’ നിലനിന്നിരുന്നതായാണ് അപേക്ഷയിലെ അവകാശവാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here