ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി വാരാണസി ജില്ലാകോടതി തള്ളി

Gyanvapi Masjid

ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഫാസ്റ്റ്ട്രാക്ക് കോടതി സിവിൽ ജഡ്ജ് യുഗുൾ ശംഭുവാണ് ഹർജി തള്ളിയത്

ജില്ലാകോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ പറഞ്ഞു. പള്ളി സമുച്ചയത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഭാഗം സുപ്രിംകോടതി സീൽ ചെയ്തിരിക്കുകയാണ്.

Also Read: ഒരു പതിറ്റാണ്ടിന് ശേഷം നീതി; ദളിതരുടെ കുടിലുകള്‍ ചുട്ടെരിച്ചവര്‍ക്ക് ജീവപര്യന്തം

പള്ളിപ്പരിസരത്തു സ്വയംഭൂവായ ജ്യോതിർലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗൾ അധിനിവേശത്തിൽ ഇതു തകർക്കപ്പെട്ടുവെന്നുമാണ് ഹിന്ദുത്വ വാദികളുടെ അവകാശവാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News