ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പോരാടിയ സ്വാതന്ത്ര്യസമര സേനാനി വാരിയന്‍കുന്നന്‍ കുഞ്ഞമ്മദ് ഹാജിയുടെ ഫോട്ടോ ആദ്യമായി പുറത്തുവിടുന്നുവെന്ന് അവകാശപ്പെട്ട് പുസ്തകമിറക്കി വില്‍പ്പനച്ചരക്കാക്കിയതിനെതിരെ പ്രതികരിച്ച ചരിത്ര ഗവേഷകനെ ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സൈബര്‍ ആക്രമണം. മലപ്പുറം സ്വദേശിയായ ചരിത്രകാരന്‍ അബ്ബാസ് പനക്കലിനാണ് ഈ ദുരവസ്ഥ. യുകെയിലെ സെന്റ് ആന്‍ഡ്രൂസ് യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഹിസ്റ്ററിയില്‍ ജോലി ചെയ്യുന്ന അബ്ബാസ് രചിച്ച ‘മുസ്ലിയാര്‍ കിങ്: ഡികൊളോണിയല്‍ ഹിസ്‌റ്റോറിയോഗ്രാഫി ഓഫ് മലബാര്‍സ് റെസിസ്റ്റന്‍സ്’ എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് ഒരു സംഘം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പേരിലുള്ള പുസ്തകമാണ് അദ്ദേഹത്തിന്റെ ഫോട്ടോ ആദ്യമായി പുറത്തുവിടുന്നുവെന്ന പരസ്യത്തോടെ വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയിരുന്നത്. അന്നത് ഏറെ പേര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, പുസ്തകം ഇറങ്ങിയതോടെ ഫോട്ടോ വാരിയന്‍കുന്നന്റേത് അല്ലെന്ന് ഡോ. അബ്ബാസ് തെളിയിച്ചു. അദ്ദേഹത്തിൻ്റെ പുതിയ പുസ്തകത്തിലും ഫോട്ടോയുടെ നിജസ്ഥിതി വ്യക്തമാക്കുന്നുണ്ട്. ഇതോടെ പുസ്തകത്തിന്റെ അണിയറക്കാര്‍ അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.
Read Also: ജമാഅത്തെ ഇസ്ലാമി മൗദൂദിയെ തള്ളിയത് വെറും അവസരവാദം; തെളിവുകള്‍ പുറത്ത്
ആ കലിപ്പാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അബ്ബാസിനെതിരെ തീര്‍ക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണവിഭാഗമായ ഐപിഎച്ചിന്റെ ഉത്തരവാദപ്പെട്ടവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി അബ്ബാസ് പനക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിട്ടുണ്ട്. വാരിയംകുന്നന്റെ ഫോട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് ഡോ.ഹുസൈന്‍ രണ്ടത്താണി അടക്കമുള്ള ചരിത്രകാരന്മാര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here