അരിയും ചോറുമൊന്നും വേണ്ട ! 5 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ അപ്പം

Rava Appam

അപ്പം ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല സോഫ്റ്റായ പഞ്ഞി പോലുള്ള അപ്പം എല്ലാവര്‍ക്കും എന്നും പ്രിയപ്പെട്ടത് തന്നെയാണ്. എന്നും നമ്മള്‍ അരി ഉപയോഗിച്ചാണല്ലോ അപ്പം ഉണ്ടാക്കാറുള്ളത്. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്തമായാലോ ?

നല്ല കിടിലന്‍ രുചിയിലുള്ള ഒരു അപ്പമാണ് ഇവിടെ നമ്മള്‍ പരിചയപ്പെടുന്നത്. റവയും ഗോമ്പും ഉപയോഗിച്ച് സോഫ്റ്റായ അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. റവ – 1 1/2 കപ്പ്

2. ഗോതമ്പു പൊടി – 2 ടേബിള്‍ സ്പൂണ്‍

3. നാളികേരം – 2 ടേബിള്‍ സ്പൂണ്‍

4. പഞ്ചസാര – 2 ടീസ്പൂണ്‍

5. യീസ്റ്റ് – 1/2 ടീസ്പൂണ്‍

6. ഉപ്പ് – ആവശ്യത്തിന്

Also Read :പഞ്ചസാര മാത്രമല്ല വില്ലൻ, പ്രമേഹത്തിനു വേറെയും കാരണങ്ങളുണ്ട്…

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് 1 മുതല്‍ 6 വരെയുള്ള ചേരുവകള്‍ ഇട്ട് നന്നായി ഇളക്കുക.

അതിലേക്കു വെള്ളം ഒഴിച്ച് മാവ് ദോശ മാവിന്റെ രൂപത്തില്‍ നല്ല സോഫ്റ്റായി അരച്ചെടുക്കുക.

അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്കു മാറ്റി 2 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം 15 മിനിറ്റ് അടച്ചു വയ്ക്കുക.

അപ്പം തയാറാക്കാന്‍ ഒരു പാന്‍ ചൂടാവാന്‍ വയ്ക്കുക.

അതിലേക്കു മാവ് ഒഴിച്ച് ചെറുതായ് പരത്തുക.

മുകളില്‍ കുമിളകള്‍ വന്നതിനു ശേഷം അടച്ചു വച്ചു വേവിച്ച് എടുക്കുക. നല്ല സോഫ്റ്റായ ടേസ്റ്റി അപ്പം റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News