കറികളൊന്നും വേണ്ട! അരിപ്പൊടി മാത്രം കൊണ്ട് ബ്രേക്ക്ഫാസ്റ്റിന് പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ ഐറ്റം

അരിപ്പൊടി മാത്രം കൊണ്ട് ബ്രേക്ക്ഫാസ്റ്റിന് പത്ത് മിനുട്ടിനുള്ളില്‍ കിടിലന്‍ ഐറ്റം ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഒരു വെറൈറ്റി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍:

1.അരിപ്പൊടി – ഒരു കപ്പ്

2.വെള്ളം – രണ്ട് കപ്പ്

3.ഉപ്പ് – അര ടീസ്പൂണ്‍

4.മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

5.വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

6.കടുക് – അര ടീസ്പൂണ്‍

7.ഉഴുന്നുപരിപ്പ് – അര ടീസ്പൂണ്‍

8.കടലപ്പരിപ്പ് – അര ടീസ്പൂണ്‍

9.ജീരകം – അര ടീസ്പൂണ്‍

10.പച്ചമുളക് അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

Also Read : ദോശമാവ് അമിതമായി പുളിച്ചുപോയോ? ടെന്‍ഷനടിക്കേണ്ട, ഇതാ ഒരു അടുക്കളവിദ്യ

11.ഇഞ്ചി ചെറുതായിട്ട് അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

12.ചതച്ച മുളക് പൊടി – കാല്‍ടീസ്പൂണ്‍

13.മുളകുപൊടി – അര ടീസ്പൂണ്‍

14.മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

15.വെളുത്ത എള്ള് -ഒരു ടീസ്പൂണ്‍

16.മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് അരിപ്പൊടിയും രണ്ട് കപ്പ് വെള്ളവും അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കട്ടയില്ലാതെ കലക്കുക.

ശേഷം ഇത് അടുപ്പില്‍ വച്ച് കുറുക്കിയെടുക്കാം. ഏതാണ്ട് ചപ്പാത്തി മാവിന്റെ പാകത്തില്‍ ഇത് വലിയ ഒരു ഉണ്ടയായി വരും.

ആ രീതിയില്‍ വരുമ്പോള്‍ നമ്മള്‍ക്ക് ഫ്‌ലെയിം ഓഫ് ചെയ്യാം. തുടര്‍ന്ന് ഇത് ചൂടാറാന്‍ ആയിട്ട് മാറ്റിവയ്ക്കാം

തണുക്കുമ്പോള്‍ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ഷേപ്പില്‍ ആവിയില്‍ വേവിച്ചെടുക്കാം.

മറ്റൊരു പാന്‍ അടുപ്പില്‍ വച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക.

ഇതിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചിയും, പച്ചമുളകും ചേര്‍ത്ത് വഴറ്റുക ശേഷം കടലപ്പരിപ്പും, ഉഴുന്നുപരിപ്പും, എള്ളും, ജീരകവും, ചതച്ച മുളകു പൊടിയും, മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും, മല്ലിയിലയും ചേര്‍ക്കുക.

ഇതിലേക്ക് വേവിച്ചുവെച്ച കുഞ്ഞി പത്തിരികള്‍ കൂടി ഇട്ടു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കിയെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News