ഈ കട്‌ലറ്റിലെ ചേരുവകൾ അൽപം വെറൈറ്റിയാണ്

cutlet

ചക്കയും ചക്കക്കുരുവും സുലഭമായി ലഭിക്കുന്നതിനാൽ അത് കൊണ്ടുള്ള കറികളും തോരനുമൊക്കെ എല്ലാവരും ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. നിരവധി പോഷക ഗുണങ്ങൾ ഉള്ളതിനാൽ ചക്കക്കുരു വെച്ചുള്ള വിഭവങ്ങൾക്ക് ഏറെ ജനപ്രീതിയാണ്.

ചക്കക്കുരു വെച്ച് രുചികരമായ കട് ലറ്റ് തയ്യാറാക്കാൻ സാധിക്കും എന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും.ഇതിനായി ആദ്യം ചക്കക്കുരു കഴുകി വൃത്തിയാക്കി എടുത്ത് കുക്കറിലേക്ക് ഇടുക . മീഡിയം സൈസിലുള്ള രണ്ട് ഉരുളക്കിഴങ്ങ് കൂടി ഇതിന്റെ കൂടെ ഇട്ടു കൊടുക്കാം. ഇവ രണ്ടും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷം 4- 5 വിസിൽ വരുന്നത് വരെ കുക്കറിലിട്ട് വേവിക്കുക . ശേഷം അവയുടെ ചൂട് പോകാനായി മാറ്റിവയ്ക്കാം.

ആ സമയം കൊണ്ട് കട് ലറ്റിനു ആവശ്യമായ പച്ചക്കറികൾ അരിയാം.അതിനായി ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത്, ഒരു ചെറിയ ക്യാരറ്റ് മുറിച്ചത്, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവയും വേണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. പിന്നീട് ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം വഴറ്റി അവസാനമായി ക്യാരറ്റ് കൂടി ചേർത്ത് വേവിക്കണം. ശേഷം ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർക്കണം.

ALSO READ: ഉച്ചയ്ക്ക് ബാക്കിവന്ന ചോറ് കൊണ്ട് ഒരു കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ

നേരത്തെ പുഴുങ്ങി വെച്ച ചക്കക്കുരുവും, ഉരുളക്കിഴങ്ങും നന്നായി പൊടിച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഒരു പാത്രത്തിൽ ഒരു പിടി അളവിൽ ബ്രഡ് ക്രംസ്, മറ്റൊരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചത് എന്നിവ എടുത്തു വയ്ക്കുക. തയ്യാറാക്കിയ മസാലക്കൂട്ട് കട്ട്ലറ്റിന്റെ രൂപത്തിൽ പരത്തിയെടുത്ത ശേഷം ബ്രഡ് ക്രംസിലും മുട്ടയിലും മുക്കി എണ്ണയിൽ ഇടാം. പാകമാകുമ്പോൾ കോരിയെടുത്ത് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News