ചോറിനൊപ്പം കഴിക്കാൻ നല്ല ചുട്ടരച്ച മത്തി കറി തയ്യാറാക്കാം

fish curry

ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ കിടിലം ഒരു മത്തി കറി ഉണ്ടാക്കിയാലോ. അതും നല്ല ചുട്ടരച്ച മീൻകറി.നാടൻ രുചിയിൽ ഉണ്ടാക്കുന്ന ഈ ചുട്ടരച്ച മത്തി കറി ഉണ്ടെങ്കിൽ ചോറ് കൂടുതൽ കഴിക്കുന്നത് അറിയില്ല.മത്തിയോട് പൊതുവെ മലയാളികൾക്ക് ഇഷ്ടമുണ്ട്. വറുത്തതും കറിവെച്ചതുമായ മത്തിക്ക് മലയാളികൾക്കിടയിൽ ഏറെ പ്രാധ്യാനമുള്ള മീൻ വിഭവമാണ്. ചുട്ടരച്ച മത്തിക്കറി ഒരു തവണ കഴിച്ച് നോക്കിയാൽ പിന്നെ ഇങ്ങനെ മാത്രമേ മത്തി ഉണ്ടാക്കൂ.

മത്തി – 11 എണ്ണം
കുടംപുളി – 2 എണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക്പൊടി – 1 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
ഉണക്ക മുളക് – 7 ,8
ഇഞ്ചി അരിഞ്ഞത് – 1/2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
കറിവേപ്പില
ചെറിയുള്ളി – 25-30 എണ്ണം
ഉലുവ – 2 നുള്ള്
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
വെള്ളം

ALSO READ: ആരോഗ്യം ആണോ പ്രധാനം? എങ്കിൽ ഈ ഹെൽത്തി ദോശ പരീക്ഷിച്ച് നോക്കു!

മത്തി തലയോട് കൂടെ കഴുകി വൃത്തിയാക്കണം. ശേഷം മഞ്ഞൾ പൊടി, മുളകുപൊടി ഉപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പത്ത് മിനിറ്റോളം വയ്ക്കണം. കുടംപുളി വെള്ളം ചേർത്ത് പത്ത് മിനിറ്റ്‌ കുതിരാനായി വയ്ക്കണം.അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് ഉണക്ക മുളക് നെടുകെ മുറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കണം. ശേഷം ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചെറിയ ഉള്ളിയും ഉലുവയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്ത് നന്നായി നിറം വഴറ്റി ഫ്രൈ ചെയ്തെടുക്കണം. ശേഷം തീ ഓഫ് ചെയ്യാം. ഇത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്കിട്ട് നേരത്തെ പുളി കുതിർത്ത വെള്ളം കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News