അച്ചാർ പ്രേമികളെ…ഈ വെറൈറ്റി ഐറ്റം ഒന്ന് പരീക്ഷിച്ച് നോക്കൂ…!

മലയാളികൾക്ക് അച്ചാർ എപ്പോഴും ഇഷ്ട്ടപെട്ട വിഭവമാണ്. എല്ലാ വീടുകളിലും അച്ചാർ ഇട്ട് സൂക്ഷിക്കുകയും പതിവാണ്. സ്ഥിരമായി മാങ്ങയും, നാരങ്ങയും, നെല്ലിക്കയുമൊക്കെയാണ് അച്ചാറായി ഇടാറുള്ളത്. എന്നാൽ ഒരു വെറൈറ്റിക്ക് നല്ല പച്ച ആപ്പിൾ അച്ചാർ ഉണ്ടാക്കി നോക്കിയാലോ? എങ്ങനെ പച്ച ആപ്പിൾ അച്ചാർ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ഗ്രീൻ ആപ്പിൾ -400 ഗ്രാം
എണ്ണ- ½ കപ്പ്
പച്ചമുളക് -2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ
കറിവേപ്പില – 2 തണ്ട്
കടുക് – ½ സ്പൂൺ
ഉലുവ – ½ സ്പൂൺ
കായപ്പൊടി – ½ സ്പൂൺ
കറുകപ്പട്ടപ്പൊടി – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനിഗർ – 6 വലിയ സ്പൂൺ
മുളകുപൊടി – 3 സ്പൂൺ
മഞ്ഞൾപൊടി – ¼ സ്പൂൺ

Also read:ക്യാരറ്റും കാബേജുമുണ്ടോ? എങ്കിൽ ഒരു കിടിലൻ വെജിറ്റബിൾ സാലഡ് ഉണ്ടാക്കിയാലോ…

ഉണ്ടാക്കുന്ന വിധം

അത്യാവശ്യം പുളിയുള്ള ഗ്രീൻ ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവ മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അൽപ്പം കറിവേപ്പിലയും ചേർത്ത് 2 മിനിറ്റ് നേരം തുടർച്ചയായി ഇളക്കുക.

ശേഷം തീ കുറച്ച്, മഞ്ഞൾപൊടി, മുളക്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കുക.

ശേഷം മുറിച്ച് മാറ്റിവെച്ച ആപ്പിളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വിനിഗർ ചേർത്ത് വാങ്ങുക. ആപ്പിൾ അച്ചാർ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News