ഇത്രയും വെറൈറ്റികളോ… പെപ്പറുകളെ കുറിച്ചറിയാം!! വീഡിയോ

പെപ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യ മനസിലേക്ക് എത്തുക കുരുമുളകിനെ കുറിച്ചാകും. എന്നാല്‍ പറയാന്‍ പോകുന്നത് വെറ്റൈറ്റി കുരുമുളകുകളെ കുറിച്ചല്ല. മുളകുകളെ കുറിച്ചാണ്. നീണ്ടും കുറുകിയും വട്ടത്തിലും അങ്ങനങ്ങനെ പല രൂപത്തിലുള്ള മുളവുകള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുപ്പ് നടത്തി അതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മില്യണ്‍ വ്യൂസ് നേടിയിരിക്കുകയാണ് ഒരു കര്‍ഷകന്‍.

ALSO READ:  ചെറുതുരുത്തി സംഘർഷം ആസൂത്രിതം; കെ സുധാകരന്റെ തിരിച്ചടി ആഹ്വാനത്തോടെ അത് തെളിഞ്ഞുവെന്നും കെവി അബ്ദുൾ ഖാദർ

നല്ല എരിവുള്ള, മീഡിയം എരിവുള്ള, മധുരമുള്ള, സൂപ്പര്‍ ഹോട്ടായ അങ്ങനെ ഓരോ വെറ്റൈറ്റിയുടെ രുചിയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്നിട്ട് അദ്ദേഹം ചോദിക്കുന്നത് ഇങ്ങനെയാണ് നിങ്ങളൊരു മുളകാവുമെങ്കില്‍, ഇതില്‍ ഏതാകും നിങ്ങള്‍ എന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നതും. ഇത്രയും വെറൈറ്റികള്‍ ഒരുമിച്ച് കാണുന്നത് ആദ്യമാണെന്നും കൃഷി ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ഇത്രയും വെറൈറ്റി ഉണ്ടാകുമെന്ന് കരുതിയിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. മിഠായി പോലുണ്ടെന്നാണ് വേറൊരു കമന്റ്. അടിപൊളി കളറും അടിപൊളി രൂപവും അങ്ങനങ്ങനെ പോകുന്നു കമന്റുകള്‍. പ്ലാന്റഡ് ഇന്‍ ദ ഗാര്‍ഡന്‍ എന്നാണ് ഇന്‍സ്റ്റാ പേജിന്റെ പേര്. കാനഡയില്‍ നിന്നുള്ള അക്കൗണ്ടാണിത്.

ALSO READ: ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News