മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഗവണ്മെന്റ്, പി എസ് സി അംഗീകൃത കോഴ്സുകളായ പി ജി ഡി സി എ (2 സെമസ്റ്റര്‍ യോഗ്യത ഡിഗ്രി), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി, ടെക്നിക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (2 സെമസ്റ്റര്‍, യോഗ്യത എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (1സെമസ്റ്റര്‍ യോഗ്യത പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (1 സെമസ്റ്റര്‍ യോഗ്യത എസ് എസ് എല്‍ സി) .കോഴ്‌സുകള്‍ക്കു എസ് സി, എസ് ടി, ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്.
Also read: CAT റിസള്‍ട്ട് വന്നു; 14 പേര്‍ക്ക് ഫുള്‍ മാര്‍ക്ക്, ഫലം അറിയാം ഇങ്ങനെ
അപേക്ഷ ഫോമും വിശദ വിവരങ്ങളും www.ihrd.admissions.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. എസ് സി/ എസ് ടി വിഭാഗക്കാര്‍ അപേക്ഷയോടൊപ്പം 118 രൂപ (ജി എസ് ടി ഉള്‍പ്പെടെ) കോളേജില്‍ അടക്കേണ്ടതാണ്. മറ്റുവിഭാഗക്കാര്‍ അപേക്ഷയോടൊപ്പം 177 രൂപ അടക്കണം. ഫോണ്‍: 9562771381, 8547005046, 9495069307.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here