യുകെയില്‍ ഡ്രൈവിങ് ടെസ്റ്റ് തിയറി പരീക്ഷയില്‍ 59 തവണ പരാജയപ്പെട്ടു; തോൽ‌വിയിൽ റെക്കോർഡ് നേടി ഒടുവിൽ വിജയിച്ചു

പരീക്ഷകളുടെ ജയവും പരാജയവും സ്വാഭാവികമാണ്. എന്നാൽ പരാജയം മാനസികമായി തളർത്തുക മാത്രമല്ല മുൻപോട്ടുള്ള ജീവിതത്തെയും പലരെയും ബാധിക്കാറുണ്ട്. എന്നാലിപ്പോൾ യുകെയില്‍ പരീക്ഷയില്‍ 59 തവണ പരാജയപ്പെട്ട പരീക്ഷാര്‍ത്ഥി ഒടുവില്‍ അറുപതാമത്തെ ശ്രമത്തില്‍ വിജയിച്ചു എന്നതാണ്. ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള തിയറി പരീക്ഷയിലാണ് ഇത്തരത്തിൽ പലതവണ പരാജയപ്പെട്ടത്. വുസ്റ്റര്‍ഷെയര്‍ കൗണ്ടിയിലാണ് രാജ്യത്തു തന്നെ ഏറ്റവുമധികം തവണ തിയറി പരീക്ഷ എഴുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടത്.

also read: പണമുള്ളവര്‍ കൂടുതല്‍ പണക്കാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

എന്നാൽ പരീക്ഷാര്‍ത്ഥിയുടെ പേരും മറ്റ് വിവരങ്ങളുമൊന്നും പുറത്തുവിട്ടിട്ടില്ല. 1748 പൗണ്ടും (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) 60 മണിക്കൂറുമാണ് ലേണേഴ്സ് പരീക്ഷയ്ക്കായി ഇയാള്‍ ചെലവാക്കിയതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മണിക്കൂറാണ് തിയറി പരീക്ഷയുടെ ദൈര്‍ഘ്യം. 50 മൾട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളില്‍ 43 എണ്ണത്തിനെങ്കിലും പരീക്ഷയില്‍ ശരി ഉത്തരം നല്‍കണം. തുടര്‍ന്ന് 14 വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ചുള്ള പെര്‍സെപ്ഷന്‍ പരിശോധനയുണ്ടാവും.

ഒരിക്കല്‍ തിയറി പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ മൂന്ന് ദിവസം കാത്തിരുന്ന ശേഷം വീണ്ടും പരീക്ഷയെഴുതാം.ഡ്രൈവിങ് പരീക്ഷയിലെ തിയറി പരീക്ഷ കടുപ്പമുള്ളത് തന്നെയാണെന്നും അത് പാസാവാനുള്ള സ്ഥിരോത്സാഹം അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഡ്രൈവിങ് പരിശീലകരും പറയുന്നു. അതേസമയം ലൈസന്‍സ് സ്വന്തമാക്കാനുള്ള പരീക്ഷാര്‍ത്ഥിയുടെ സ്ഥിരോത്സാഹത്തെ സോഷ്യല്‍ മീഡിയയി നിരവധി അഭിനന്ദനങ്ങളാണ് അറിയിക്കുന്നത്.

also read: ലോൺ ആപ്പുകൾ വഴി വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ; കേന്ദ്രസർക്കാറിൻ്റെത് കടുത്ത അനാസ്ഥ: എ എ റഹീം എം പി

അതേസമയം തന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി തിയറി പരീക്ഷകള്‍ക്ക് ഹാജരായതിന്റെ പേരിലും പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും നിരവധിപ്പേര്‍ യുകെയില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News