10 ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ

സൗത്ത് സെൻട്രൽ റെയിൽവേ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 10 സർവീസുകളാണ് റദ്ദാക്കിയത്.ഡിസംബർ 30 ജനുവരി 6 എന്നീ ദിവസങ്ങളിൽ എറണാകുളം – ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്‌സ്പ്രസ്സ് സർവീസ് നടത്തില്ല.

ALSO READ: ‘വെള്ളത്തുണികള്‍’ എത്തുന്ന ഗാസ; കര – വ്യോമ ആക്രമണങ്ങള്‍ കടുത്തു, ഭവനരഹിതരായി 21 ലക്ഷം പേര്‍

ജനുവരി 2, 9 തീയതികളിൽ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം വീക്ക്‌ലി എക്‌സ്പ്രസ് സർവീസ് നടത്തില്ല. ജനുവരി 1, 8 തീയതികളിൽ ബറൗണി – എറണാകുളം രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ്,ജനുവരി 5, 12 തീയതികളിൽ എറണാകുളം – ബറൗണി രപ്തിസാഗർ വീക്കിലി എക്‌സ്പ്രസ്എന്നിവയും സർവീസ് നടത്തില്ല.

ജനുവരി 04, 05, 07, 11, 12 തീയതികളിൽ ഗോരഖ്പൂർ – കൊച്ചുവേളി രപ്തിസാഗർ ത്രിവാര എക്സ്പ്രസ് സർവീസ് നടത്തില്ല. ജനുവരി 02, 03, 07, 09 10 തീയതികളിൽ കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ ത്രിവാര എക്സ്പ്രസ് സർവീസ് നടത്തില്ല.ജനുവരി 3 ന് കോർബ – കൊച്ചുവേളി എക്‌സ്പ്രസ് സർവീസ് നടത്തില്ല.

ALSO READ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനാകുന്നു; കെ-സ്മാർട്ട് ജനുവരി ഒന്ന് മുതൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News