മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.കാലിക്കറ്റ് ,കേരള, സാങ്കേതിക സർവകലാശാലകളിലെ പരീക്ഷയാണ് മാറ്റി വച്ചത്.
കേരള മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നു ഇന്ന് പൊതു അവധിയായതിനാൽ കാലിക്കറ്റ് സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും 22.07.2023 ലേക്ക് മാറ്റിയിരിക്കുന്നു, പരീക്ഷ സമയത്തിൽ മാറ്റമുണ്ടാകില്ലെന്നും കാലിക്കറ്റ് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു.ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
also read:ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എ.കെ ആന്റണി
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും , രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here