ശക്തമായ മഴയിൽ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു

varkala

വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞത്. ഇതേതുടർന്ന് വിനോദ സഞ്ചാരത്തിന് മേഖലയിൽ വിലക്കേർപ്പെടുത്തി.അതിശക്തമായ മ‍ഴയാണ് ക‍ഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിൽ സംഭവിച്ചത്. ശക്തമായ മ‍ഴ രാത്രിയിലും തുടർന്നു. ഇതിനിടയിൽ രാത്രി 9 മണിയോടെയാണ് വിനോദസഞ്ചാര മേഖല കൂടിയായ വർക്കല ഹെലിപ്പാടിൽ കുന്നുകൾ ഇടിഞ്ഞത്.

ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
മുൻപും മ‍ഴയെ തുടർന്ന് ഇടിഞ്ഞ അതെ ഭാഗത്താണ് വീണ്ടും കുന്നിടിച്ചിലുണ്ടായത്.അപകടകരമായ സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ടൂറിസം പൊലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് ബാരിക്കേടുകൾ സ്ഥാപിക്കുകയും കയർ കെട്ടി ആ ഭാഗത്തേക്ക് സഞ്ചാരികളെ കടക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന് വിരുദ്ധമായി വീണ്ടും ഹെലിപാട് മേഖലയിൽ വലിയ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലമാണ് കുന്നിടിച്ചിൽ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. അതെസമയം ജില്ലാ ഭരണകൂടം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News