‘മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്നത് അനാചാരം’; തിരുത്തണമെന്ന് സച്ചിദാനന്ദ സ്വാമി

sachithananda-swami-varkala-sivagiri

മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്നത് അനാചാരമാണെന്നും ഇക്കാര്യം ശ്രീനാരായണീയ സമൂഹം തിരുത്തണമെന്നും സച്ചിദാനന്ദ സ്വാമി. വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയകാലത്ത് പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയത്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പോലും ഇപ്പോഴുമിതുണ്ട്. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാട്. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.

Read Also: സനാതന ധർമ്മത്തിന്‍റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാനുള്ള ബിജെപി നീക്കം സത്യധർമ്മങ്ങൾക്ക് നിരക്കാത്തത്: ബിനോയ് വിശ്വം

ഗുരുദേവന്‍ എടുത്തുകളഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെവന്നുകൊണ്ടിരിക്കുന്ന പരിതസ്ഥിതിയില്‍ ശ്രീനാരായണീയ സമൂഹം പലതിലും ഭാഗബാക്കാകുകയും പലതിലും കയ്യുംകെട്ടി നോക്കിനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. കേരളത്തില്‍ മനുഷ്യ മാംസം ഹോമിക്കുന്ന തരത്തില്‍ യാഗം നടത്തുക പോലുമുണ്ടാകുന്നു. കേരളത്തില്‍ വ്യാപകമായി പ്രചരിക്കുന്നത് ജ്യോത്സ്യവും പ്രശ്‌നംനോക്കലും അന്ധവിശ്വാസവുമാണ്. അന്ധാചാരങ്ങളിലും അനാചാരങ്ങളിലും ജ്യോത്സ്യന്റെയും പ്രശ്‌നകാരിയുടെയുമൊക്കെ വഴിയെ പോകുന്നവരായി ശ്രീനാരായണീയ സമൂഹം തീരുവാന്‍ പാടുള്ളതല്ല. പല ക്ഷേത്രത്തിലും മറ്റ് മതക്കാര്‍ക്ക് പ്രവേശനമില്ല. ശ്രീനാരായണീയ ക്ഷേത്രങ്ങളും അത് പിന്തുടരുന്നത് കാണുമ്പോള്‍ ഖേദം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here