കേരളത്തിന്റെ റെയിൽവേ വികസനത്തിന് വീണ്ടും തിരിച്ചടി. നിർമാണം തുടങ്ങിയ വർക്കല സ്റ്റേഷൻ നവീകരണത്തിൽ റയിൽവെയുടെ വെട്ടി നിരത്തൽ. പ്രധാന പ്രവേശന കവാടം മാത്രം നിലനിര്‍ത്തി കിഴക്കു ഭാഗത്തെ രണ്ടാം കവാടം പദ്ധതി രേഖയില്‍നിന്നു മാറ്റാാണ് നീക്കം. കഴിഞ്ഞ മാസം അവസാനം സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച ഉന്നതാധികാരികള്‍ പദ്ധതി രേഖയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം.
123 കോടി രൂപയുടെ പ്രവൃത്തിയ്ക്കുള്ള ടെണ്ടര്‍ നടപടികളാണ് റെയില്‍വേ മന്ത്രാലയം പൂര്‍ത്തിയാക്കിയത്. കെ റയിലിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് കരാർ എടുത്തത്. ആദ്യ പ്ലാന്‍ അനുസരിച്ചു മൈദാന്‍ റോഡില്‍നിന്നു പ്രധാന പ്രവേശന കവാടവും ശിവഗിരി മഠം ഭാഗത്ത് രണ്ടാം കവാടവുമാണ് വിഭാവന ചെയ്തിരുന്നത്. പുതിയ നിര്‍ദേശം നടപ്പായാല്‍ ശിവഗിരി മഠം ഭാഗത്തുള്ള രണ്ടാം ഗേറ്റ് ഉണ്ടാകില്ല. ഇതു വികസന പദ്ധതിയ്ക്ക് വലിയ തിരിച്ചടിയാകും. ശിവഗിരി മഠത്തിനു പുറമെ നാരായണ ഗുരു ആശ്രമം, വര്‍ക്കല ടണല്‍, എസ്.എന്‍. കോളേജ്, നഴ്‌സിംഗ് കോളേജ് ഭാഗങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ചുറ്റി വളഞ്ഞു പ്രധാന ഗേറ്റു വഴി വരേണ്ടിവരും. മാത്രമല്ല, പ്രധാന ഗേറ്റ് അത്ര വിസ്താരമല്ലെന്നിരിക്കെ, ഭാവിയില്‍ വികസിപ്പിക്കാനും സാധിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here