പ്രണവും ധ്യാനും നിവിനും കൂടെ വൻ താരനിരയും; വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്നു ‘വർഷങ്ങൾക്കുശേഷം’

പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത്. ‘വർഷങ്ങൾക്കുശേഷം’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ർമാതാവ് വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മെറിലാൻഡ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. അപ്രതീക്ഷിതമായാണ് വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തേക്കുറിച്ചുള്ള അപ്ഡേറ്റ് സിനിമാസ്വാദകർക്ക് മുന്നിലെത്തിയത്.

also read; പുൽപ്പള്ളി ബാങ്ക്‌ ‌വായ്പാ തട്ടിപ്പ് കേസ്; കെ കെ അബ്രഹാമിന് ജാമ്യം

ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നിരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർക്കൊപ്പം നിവിൻ പോളിയും നിർണായകമായ വേഷത്തിലുണ്ട്. മെറി ലാൻഡ് തന്നെയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുക.

also read; എക്‌സ് എ ഐ ; പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുമായി ഇലോണ്‍ മസ്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News