കുഞ്ഞ് പിറന്നെങ്കിലും ഇതുവരെ കാണാനാവാത്തതില്‍ കണ്ണുനിറഞ്ഞ് കൊല്‍ക്കത്തയുടെ വിജയശില്പി വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്‍ 2023 ല്‍ ബുധനാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് ബഹുമതി ഭാര്യക്കും മകന്‍ ആത്മനും സമര്‍പ്പിക്കുന്നതായി വരുണ്‍ ചക്രവര്‍ത്തി. ഐപില്‍ തിരക്കിലായതിനാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് തന്റെ നവജാത ശിശുവിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കെകെആറിന്റെ 21 റണ്‍സ് വിജയത്തില്‍ വരുണ്‍ ചക്രവര്‍ത്തി നേടിയ മൂന്ന് വിക്കറ്റുകള്‍ നിര്‍ണ്ണായകമായിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ഹര്‍ഷ ബോഗ്‌ലെയോട് സംസാരിക്കുമ്പോഴാണ് വരുണ്‍ ചക്രവര്‍ത്തി തന്റെ നവജാത ശിശുവിനെക്കുറിച്ച് വികാരാധീനനായി സംസാരിച്ചത്. കുടുംബത്തെ ഇനി എപ്പോള്‍ കാണുമെന്ന ഹര്‍ഷ ബോഗ്‌ലെയുടെ ചോദ്യത്തിന് കണ്ണുകലങ്ങിയാണ് വരുണ്‍ ചക്രവര്‍ത്തി മറുപടി പറഞ്ഞത്.

‘ഈ പ്രകടനം എന്റെ നവജാതശിശുവിന് ക്രെഡിറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മകനെ കാണാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും ഇതിന്റെ ക്രെഡിറ്റ് അവനും എന്റെ ഭാര്യക്കും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’വെന്നായിരുന്നു താരത്തിന്റെ പ്രതികരണം.  രണ്ടു മത്സരങ്ങള്‍ക്കിടയിലെ ഇടവേളയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മകനെ കാണാന്‍ പോകുവാന്‍ കുറച്ചു സമയം അനുവദിക്കണമെന്ന് കെല്‍ക്കത്ത ടീമിന്റെ സിഇഒ വെങ്കി മൈസൂരിനോട് ഹര്‍ഷ ബോഗ്‌ലെ അഭ്യര്‍ത്ഥിച്ചതും കൗതുകകരമായി. മകന്‍ പിറന്നിട്ടും വീട്ടിലേക്കു പോകാതെ ടീമിനൊപ്പം തുടര്‍ന്ന വരുണ്‍ ചക്രവര്‍ത്തിയുടെ സമര്‍പ്പണത്തിന് വിക്ടറി സല്യൂട്ട് നല്‍കിയിരിക്കുകയാണ് കെകെആര്‍ ആരാധകരും ക്രിക്കറ്റ് ടീം മെമ്പേഴ്സും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News