സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ എബിന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ലൈംഗിക വൈകൃതചിന്ത വഹിക്കുന്ന ജീവികളെ ചേർത്തുപിടിച്ച് എല്ലാ സഹായവും ചെയ്തുനൽകിയത് കോൺഗ്രസിന്റെ നേതൃത്വമാണെന്നത് അപമാനകരവും, പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് വസീഫ് ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ അവരെ വേർബൽ റേപ്പ് ചെയ്യുന്ന ഇത്തരം വ്യക്തികളെ/വ്യാജ ഐഡികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായത് ലജ്ജാവഹമാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളും വനിതാ നേതൃത്വവും ഈ വിഷയത്തിൽ ഇവരോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും വസീഫ് പറഞ്ഞു.
ALSO READ: ‘ഇടവേളകളില്ലാത്ത ഇതിഹാസം’, നവതിയുടെ നിറവിൽ മലയാളത്തിന്റെ സ്വന്തം മധു
ബലാത്സംഗം ചെയ്തതിന് അറസ്റ്റിലായി ജയിലിൽ കിടന്ന കോൺഗ്രസ് എം എൽ എ വിൻസെന്റിന് സ്വീകരണമൊരുക്കിയ പാർട്ടിയാണ് കോൺഗ്രസ്. പോക്സോ കേസിലെ പ്രതിക്ക് പരസ്യമായി പിന്തുണ നൽകിയയാളാണ് കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടൻ. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊന്നവനെ എന്റെ കുട്ടിയെന്ന് ചേർത്ത് പിടിച്ചത് കെപിസിസി പ്രസിഡന്റ് സുധാകരനാണ്.അയാളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് ചാണ്ടി ഉമ്മനാണ്. കോൺഗ്രസിൽ സ്ഥാനകയറ്റത്തിനു ഇതാണ് വഴിയെന്നു ആ മഹാൻ മനസിലാക്കിയിരിക്കുന്നുവെന്നും വസീഫ് കുറിയ്ക്കുന്നു.
ALSO READ: അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി കൃതി ഷെട്ടി
സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായി സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എബിന്‍ കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായിരുന്നു. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here